പന്തളം: തട്ടയിൽ 4361-ാം മല്ലിക തെക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷികവും കുടുംബ സംഗമവും യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ. കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ. കെ പദ്മകുമാർ എൻഡോവ്‌മെന്റുകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. അഡ്വ. പറന്തൽ രാമകൃഷ്ണപിള്ള, എൻ .ഡി നാരായണപിള്ള, വിജയകുമാർ , അരുൺ അരവിന്ദ്, ജി രാജേഷ്കുമാർ, ബി. പ്രസാദ്കുമാർ , എൻ. സുരേഷ്ബാബു, പി .എൻ ഗോപാലകൃഷ്ണൻനായർ, എൻ. മോഹനൻ പിള്ള, കെ എസ് ജയകൃഷ്ണൻ, കെ. മധുസൂദനക്കുറുപ്പ്, ഗൗരികുട്ടിയമ്മ, ശാന്ത കുറുപ്പ്, കെ. ആർ രാജൻ, സി. ആർ നാരായണകുറുപ്പ്, സി. എസ് നായർ, വി. ജി വാസുദേവക്കുറുപ്പ് , ജി വാസുദേവൻപിള്ള കെ .പി കൃഷ്ണൻകുട്ടി അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.