കോന്നി: എസ് എ എസ് എസ് എൻ ഡി പി യോഗം കോളേജിലെ നാഷണൽ സർവീസ് സ്കീംമിന്റെ സപ്തദിനക്യാമ്പ് 'സ്ഥാവരം' ആരംഭിച്ചു. കെ. യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് പ്രതിനിധി ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ്, കോന്നി സർക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്ത്.പി, കോളേജ് പ്രിൻസിപ്പൽ ഡോ. കിഷോർ കുമാർ ബി. എസ്. ശോഭമുരളി, ഡോ രാജേഷ്, ഡോ. സോനാ, എ, ബിനുരാജ്, സിമി.എം.ഷൈനി, സ്റ്റെഫിൻ ബിജു എന്നിവർ സംസാരിച്ചു.