photo

പത്തനംതിട്ട : കേരള സംസ്ഥാന എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ എട്ടു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർക്കും പ്രസിഡന്റ്‌മാർക്കും ജില്ലാ ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർക്കും അവകാശ പത്രിക നൽകി. എം.ജി.എൻ. ആർ. ജി.. എസ് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പദ്ധതി ആരംഭംമുതലുള്ള ജീവനക്കാരുടെ പരിചയസമ്പത്ത് പരിഗണിച്ച് അർഹമായ സീനിയോറിറ്റി നിശ്ചയിച്ചു നൽകുക, ജീവനക്കാരെ കാറ്റഗറിയിൽ ഉൾപ്പെടുത്തി ആനുപാതികമായ ശമ്പള വർദ്ധനവ് , വാർഷിക ഇൻക്രിമെന്റ് എന്നിവ അനുവദിക്കുക, തുടങ്ങിയ 11 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് പത്രിക നൽകിയത്.