1
എഴുമറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ മരങ്ങൾ മുറിച്ചു മാറ്റിയ നിലയിൽ.

മല്ലപ്പള്ളി : എഴുമറ്റൂർ ഗവ.0ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ മരങ്ങൾ സ്വകാര്യ വ്യക്തി വെട്ടിമാറ്റിയതായി പരാതി. ഗ്രൗണ്ടിന്റെ സംരക്ഷണ ഭിത്തിക്കുള്ളിൽ നിന്നിരുന്ന 35 ഇഞ്ചിൽ അധികം വലിപ്പത്തിലുള്ള ഏഴോളം മരങ്ങളാണ് മുറിച്ച് മാറ്റിയത്. ഇവയുടെ പലതിന്റെയും ശിഖരങ്ങൾ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് ചാഞ്ഞ് നിൽക്കുകയായിരുന്നു. അധികൃതരെ അറിയിക്കാതെ സ്വകാര്യ വ്യക്തി സ്വന്തം താൽപര്യപ്രകാരമാണ് മരം മുറിച്ചത് . ഇതുസംബന്ധിച്ച് സ്കൂൾ അധികൃതർ മേലധികാരികൾക്കും, പെരുമ്പെട്ടി പൊലീസിലും പരാതി നൽകി.