തിരുവല്ല : ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ഇന്ന് തിരുവല്ലയിൽ ആരംഭിക്കും. നാലുദിവസം നീണ്ടു നിൽക്കുന്ന കേരളോത്സവം ഇന്ന് വൈകിട്ട് 3ന് മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷനാകും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയാകും. ആന്റോ ആന്ററണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ സ്വാഗതം പറയും. 23ന് വൈകിട്ട് 3ന് സമാപന സമ്മേളനത്തിൽ കെ.യു ജനീഷ് കുമാർ എം.എൽ.എ സമ്മാനദാനം നിർവ്വഹിക്കും. കായിക മത്സരങ്ങൾ മാർത്തോമാ കോളേജ്, വൈ.എം.സി.എ ഹാൾ, എസ്.സി.എസ് ഹയർസെക്കൻഡറി സ്കൂൾ, വിജയ ജിം തിരുവല്ല, പബ്ലിക്ക് സ്റ്റേഡിയം, ക്രിസ്റ്റൽ ബ്ലൂ സിമ്മിംഗ് പൂൾ എന്നിവിടങ്ങളിലും കലാമത്സരങ്ങൾ തിരുവല്ല ഡയറ്റ്, ഗവ.മോഡൽ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലുമാണ് നടക്കുക.