sree
അഡ്വ രൺജിത്ത് ശ്രീനിവാസൻ അനുസ്മരണം ബിജെപി ദക്ഷിണ മേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ഒ.ബി.സി മോർച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വ.രൺജിത്ത് ശ്രീനിവാസൻ ബലിദാനദിനം അനുസ്മരണം നടത്തി. മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണം ബി.ജെ.പി ദക്ഷിണ മേഖല സെക്രട്ടറി ബി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് പി.എ നാരായണൻ അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, എസ്. വി പ്രസാദ്, രോഹിത്ത് പി. കുമാർ, സിന്ധു ലക്ഷ്മി, എം. രാജലക്ഷ്മി, സിനി ബിജു, ഇന്ദു രാജൻ, ബിജുകുമാർ, രാധാകൃഷണൻ, സതീഷ് കുമാർ, മുരുകൻ, ഭാസ്കരൻ, ചന്ദ്രൻ, സന്ദീപ്‌, അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.