
പത്തനംതിട്ട :മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ ശാന്തിയായ ആലപ്പുഴ സ്വദേശി വിഷ്ണുവിനെ മോഷ്ടാവ് എന്ന് തെറ്റിദ്ധരിച്ച് ആളുമാറി അറസ്റ്റുചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് പറഞ്ഞു.
കൃത്യമായ അന്വേഷണം നടത്താതെ ഒരു നിരപരാധിയായ യുവാവിനെ അറസ്റ്റുചെയ്തത് ക്ഷേത്രത്തിലെ പൂജകൾക്ക് മുടക്കം വരാൻ കാരണമായി. അകാരണമായി ക്ഷേത്ര പൂജകൾക്ക് മുടക്കം വരുത്താൻ ഇടയാക്കിയ ഈ സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പൊലീസിന് സാധിക്കില്ലെന്ന് വി എ സൂരജ് പറഞ്ഞു