
ശബരിമല : രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷയുമായി വന്ന ശബരിമല തീർത്ഥാടകരുടെ വാഹനം മോട്ടോർ വാഹനവകുപ്പ് അധികൃതർ പിടികൂടി. അടൂർ ഏഴംകുളം സ്വദേശി മനീഷും നാലംഗ സംഘവും സഞ്ചരിച്ച വാഹനമാണ് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് ളാഹയ്ക്ക് സമീപം ചെളിക്കുഴിയിലാണ് സംഭവം. വാഹനത്തിന്റെ പെർമിറ്റ്, ഫിറ്റ്നസ് എന്നിവ ഉൾപ്പെടെ റദ്ദാക്കി. ഇവരിൽ നിന്ന് 5000 രൂപ പിഴയും ഈടാക്കി. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്തി കോടതി നിർദ്ദേശപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.