ശബരിമല : ശബരിമല ദർശനത്തിനായി എത്തിയ രണ്ട് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കോരാണി ദേവി മന്ദിരത്തിൽ വിജയകുമാർ (68), കണ്ണൂർ മേലൂർ പലയാട് സിജിൻ നിവാസിൽ സിജിൻ (34) എന്നിവരാണ് മരിച്ചത്. ശരംകുത്തി ഭാഗത്തെ ചുക്കുവെള്ള വിതരണ കേന്ദ്രത്തിന് സമീപംവച്ച് ഇന്നലെ പുലർച്ചെ അഞ്ചേകാലോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജയകുമാർ കുഴഞ്ഞു വീഴുകയായിരുന്നു. സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് മരക്കൂട്ടം ഭാഗത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട സിജിനെ പ്രാഥമിക ചികിത്സ നൽകിയശേഷം പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.