
പത്തനംതിട്ട: അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കു വിധേയരാകുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കാൻ പ്രവർത്തിക്കുന്ന കുടുംബശ്രീ 'സ്‌നേഹിത' ജെൻഡർ ഹെൽപ് ഡെസ്‌കിന്റെ എട്ടാമത് വാർഷികാഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ മിഷൻ കോഡിനേറ്റർ ആദില അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോഡിനേറ്റർ കെ.ബിന്ദുരേഖ, ട്രീസ.എസ്.ജയിംസ്, ആർ.പാർവതിദേവി, അയിനി സന്തോഷ്, കെ.എം.എം റസിയാ , ഗീതാ തങ്കമണി, അഡ്വ.എ.കെ.രാജശ്രീ, പി,ആർ.അനുപ എന്നിവർ പങ്കെടുത്തു. ജെൻഡർ സംവാദം, ഫിലിം പ്രദർശനം, ഡിപ്രഷൻ ക്ലിനിക്ക് ലോഗോ പ്രകാശനം, സ്‌നേഹിത ലൈബ്രറി ഉദ്ഘാടനം എന്നിവയും നടന്നു.