അടൂർ: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 21ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ് ആന്റ് പി.എം.എ.വൈ ഓംബുഡ്സ്മാൻ സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാൻ മന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നീ പദ്ധതികളുടെ പരാതികൾ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാൻ സി. രാധാകൃഷ്ണകുറുപ്പ് അറിയിച്ചു.ഫോൺ 9447556949.