 
ശബരിമല : സന്നിധാനത്ത് നിന്നും ആറടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ വനപാലകരെത്തി പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 3ന് സന്നിധാനം ഗോശാലയ്ക്ക് സമീപത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ കണ്ട ദേവസ്വം താൽകാലിക ജീവനക്കാർ ബഹളംവച്ചതോടെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന പി.വി.സി പൈപ്പിനുള്ളിൽ ഒളിച്ചു. തുടർന്ന് വിവരം അറിഞ്ഞെത്തിയ വനപാലക സംഘം പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു. മണ്ഡലകാലം തുടങ്ങിയശേഷം നൂറോളം പാമ്പുകളെ ഇതുവരെ പിടികൂടി.