20-road-safety
സംയുക്ത പരിശോധന

പന്തളം : റോഡ് അപകടങ്ങൾ കുറയ്ക്കാൻ സംയുക്ത പരിശോധനയുമായി എം.സി റോഡിൽ പൊലീസും മോട്ടർ വാഹന വകുപ്പും പരിശോധന നടത്തി. അടുത്ത കാലത്തുണ്ടായ റോഡ് അപകടങ്ങളിൽ കൂടുതലും ഡ്രൈവർമാരുടെ ഭാഗത്തു നിന്നുള്ള പിഴവുകൾ ആണെന്നുള്ള നിഗമനത്തിലാണ് പരിശോധന ആരംഭിച്ചത്. വ്യാഴാഴ്ച ഉച്ച മുതൽ എം സി റോഡിൽ കുരമ്പാല പറന്തൽ മേഖലയിലായിരുന്നു പരിശോധന
അനധികൃതമായി വാടകയ്ക്കു നൽകിയ ഒരു വാഹനത്തിനെതിരെയും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച രണ്ടു പേർക്കെതിരെയും അമിതവേഗത്തിൽ അപകടകരമായി വാഹനമോടിച്ചതിനും കേസുകൾ രജിസ്റ്റർ ചെയ്തു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പന്തളം പൊലീസും പരിശോധനയ്ക്ക് നേതൃത്വം നൽകി.