കീഴ് വായ്പൂര് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ബഹുനില കെട്ടിടത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു.
മല്ലപ്പള്ളി : ആറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കീഴ് വായ്പൂര് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മാണം തുടങ്ങി. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് നിർമ്മാണ ചുമത നൽകിയതോടെയാണ് പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചത്.