eng

പത്തനംതിട്ട : എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ രജിസ്‌റ്റേഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ഇന്ന് പത്തനംതിട്ട അബാൻ ആർക്കേഡിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറി​യി​ച്ചു. രാവിലെ 10ന് ആന്റോ ആന്റണി ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ മുഖ്യാതിഥിയായിരിക്കു. സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത് എസ്.ബാബു മുഖ്യ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വി.ജി.ഹാൻലി ജോൺ , ജില്ലാ പ്രസിഡന്റ് അജു ചന്ദ്രൻ, സെക്രട്ടറി ആഷിക് മുഹമ്മദ് എന്നിവർ പങ്കെടുത്തു.