tree-inag
മിഷൻ ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ 2015 ൽ ഗിന്നസ് വേൾഡ് റിക്കാർഡിന് അർഹമായ മനുഷ്യ ക്രിസ്തുമസ് ട്രീ യുടെ പ്രതീകാത്മകമായ പുനർനിർമ്മിതി പത്താം വാർഷിക ദിനത്തിൻ മന്ത്രി സജി ചെറിയാൻ സ്വിച്ച് ഓൺ ചെയ്യുന്നു

ചെങ്ങന്നൂർ: മിഷൻ ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ 2015 ഗിന്നസ് വേൾഡ് റെക്കാഡിന് അർഹമായ മനുഷ്യ ക്രിസ്മസ് ട്രീയുടെ പ്രതീകാത്മകമായ പുനർനിർമ്മിതി മന്ത്രി സജി ചെറിയാൻ സ്വിച്ച് ഓൺ ചെയ്തു. മിഷൻ ചെങ്ങന്നൂർ ചെയർപേഴ്സൺ ശോഭന ജോർജ് അദ്ധ്യക്ഷത വഹിച്ചു. ശോഭ വർഗീസ്, എം. ജി ശ്രീകുമാർ,കൺവീനർ പ്രഭാകരൻ നായർ ബോധിനി ,സെക്രട്ടറി സജി പാറപ്പുറം, വത്സമ്മ ഏബ്രഹാം, എം.കെ മനോജ്, ബി.കൃഷ്ണകുമാർ, സാജൻ വൈറസ് എന്നിവർ സംസാരിച്ചു. തുടർന്ന് വിളംബര ഘോഷയാത്ര ബഥേൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. മിഷൻ ചെങ്ങന്നൂർ ഗായകസംഘം അവതരിപ്പിച്ച ഗാനസന്ധ്യയും കലാപരിപാടികളും ഗാനമേളയും നടന്നു.