1
കല്ലൂപ്പാറ പഞ്ചായത്തിലെ ജൈവവൈവിദ്ധ്യ ജനകീയ ക്യാമ്പയിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് ഗീത ശ്രീകുമാർ ഉദ്ഘാടനം നിർവഹിക്കുന്നു.

മല്ലപ്പള്ളി :കല്ലൂപ്പാറ പഞ്ചായത്ത്‌ ജൈവവൈവിദ്ധ്യ ജനകീയ ക്യാമ്പയിൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർപേഴ്സൺ മനുഭായ് മോഹൻ, പഞ്ചായത്ത്‌ അംഗങ്ങളായ റെജി ചാക്കോ, മനു റ്റി റ്റി, സെക്രട്ടറി പി നന്ദകുമാർ, ബയോഡേവേഴ്സിറ്റി ജില്ലാ കോർഡിനേറ്റർ അരുൺ സി രാജൻ, ടെക്നിക്കൽ അഡ്വസറി ഗ്രൂപ്പ്‌ മെമ്പർ ഡോ. റോബി എ. ജെ., സി. ആർ. കൃഷ്ണകുറുപ്പ്, കോശി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. ക്യാമ്പയിന്റെ ഭാഗമായി ജനകീയ ജൈവവൈവിദ്ധ്യ വിവരം ശേഖരണം ആരംഭിച്ചു. പഞ്ചായത്ത്‌ പരിധിയിലുള്ള കവുകളിലെ സസ്യ ജീവജാലങ്ങളുടെ വിവര ശേഖരണം ആദ്യഘട്ടത്തിൽ നടക്കും.