മല്ലപ്പള്ളി: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാർഷികവിളകളിൽ ഡ്രോൺ ഉപയോഗിച്ചു കൊണ്ടുള്ള വളപ്രയോഗത്തിന്റെ പ്രദർശനം നടത്തി. മല്ലപ്പള്ളി ബ്ലോക്കിലെ കൊറ്റനാട് പഞ്ചായത്തിലെ കർഷകരുടെ കൃഷിയിടങ്ങളിലാണ് കൊറ്റനാട് ഗ്രാമപഞ്ചായത്തും കൃഷിഭവനുമായി സഹകരിച്ച് ഈ പദ്ധതി സംഘടിപ്പിച്ചത്. ഡ്രോൺ സാങ്കേതികവിദ്യാ പ്രദർശനോദ്ഘാടനം ചാലാപ്പള്ളി താളിയാനിക്കൽ മേഖലയിലെ കൃഷിയിടത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ് നിർവഹിച്ചു. മെമ്പറുന്മാരായ ഇന്ദു.എം.നായർ, പ്രകാശ് .പി.സാം, വിജിത.വി.വി, ഡോ.ഷാന ഹർഷൻ, മധു.കെ, ലാലു, കൃഷി ഓഫീസർ ഡോ.ഷീബ, നന്ദകുമാർ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കൊറ്റനാട് പഞ്ചായത്തിലെ മടത്തുംചാൽ,നടമലക്കുന്ന്, ചക്കാനിൽ,ചാലാപ്പള്ളി, വൃന്ദാവനം, പുത്തുമുക്ക് തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് കർഷക പങ്കാളിത്തത്തോടെ വാഴ, മരച്ചീനി, പച്ചക്കറികൾ എന്നീ വിളകളിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗത്തിന്റെ പ്രദർശനങ്ങൾ നടത്തിയത്.