
പത്തനംതിട്ട : മഴ മാറി മഞ്ഞുകാലമായതോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണവും കൂടുകയാണ്. വൈറൽപ്പനി ബാധിച്ച് ചികിത്സതേടി എത്തുന്നവരുടെ എണ്ണത്തിലാണ് വർദ്ധന. കടുത്ത ശരീരവേദനയാണ് പ്രധാന ലക്ഷണം. ചുമ, ജലദോഷം, തളർച്ച എന്നിവയാണ് മറ്റുലക്ഷണങ്ങൾ. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 53 പേർക്കും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഏഴ് പേർക്കും ഇന്നലെ പനി സ്ഥിരീകരിച്ചു. മറ്റു സർക്കാർ , സ്വകാര്യ ആശുപത്രികളിൽ നിരവധി പനിക്കേസുകൾ റിപ്പോർട്ട് ചെയ്തു. ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയും വിവിധയിടങ്ങളിൽ സ്ഥിരീകരിച്ചു.
വീടുകളിലും സ്ഥാപനങ്ങളിലും കൃത്യമായ ശുചീകരണം നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ പനി സംബന്ധമായ സൈറ്റിൽ കണക്കുകൾ അപ്ലോഡ് ചെയ്യുന്നതിലും കാലതാമസമുണ്ട്. ഇന്നലെ 17 വരെയുള്ള കണക്കുകളാണ് സൈറ്റിൽ ഉണ്ടായിരുന്നത്.
പനി ക്ലിനിക്കുകൾ തുടങ്ങിയില്ല
പനിക്ക് മാത്രമായി ഒ.പി ക്രമീകരിച്ചാൽ വലിയ തിരക്ക് ഒഴിവാകുമെങ്കിലും നിലവിലെ സാഹചര്യത്തിൽ പ്രത്യേക ഒ.പി വേണ്ടെന്ന നിലപാടിലാണ് അധികൃതർ. കണക്കുകൾ വർദ്ധിക്കുമ്പോഴും ജില്ലയിലെ പ്രധാന ആശുപത്രികളിലൊന്നും പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടില്ല.
ഇന്നലെ റിപ്പോർട്ട് ചെയ്ത
പനി ബാധിതരുടെ എണ്ണം 
ജില്ലാ ആശുപത്രി
കോഴഞ്ചേരി : 53
ജനറൽ ആശുപത്രികൾ
പത്തനംതിട്ട : 7
അടൂർ : 17
താലൂക്ക് ആശുപത്രികൾ
തിരുവല്ല : 34
മല്ലപ്പള്ളി :1
കോന്നി : 27
റാന്നി : 9
മഞ്ഞുകാലത്ത് ഉണ്ടാകുന്ന പനി രോഗങ്ങളാണ് ഇപ്പോൾ ഉള്ളത്. സ്വയം ചികിത്സ നടത്താതെ ആശുപത്രിയിലെത്തി ഡോക്ടറെ കാണണം.
ആശുപത്രി അധികൃതർ