പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ ചെയർമാനെ ചേംബറിൽ ഉപരോധിച്ചു. കാലിയായ കലങ്ങളും കുടങ്ങളും നിരത്തിയായിരുന്നു പ്രതിഷേധം. ശബരിമല ഇടത്താവളത്തിലും നഗരത്തിലെ ഓഫീസുകളിലും വെള്ളം ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി പറഞ്ഞു. . അടിയന്തരമായി വാട്ടർ അതോറിട്ടിയുടെ യോഗം വിളിക്കാമെന്ന് ചെയർമാൻ സക്കീർ ഹുസൈൻ ഉറപ്പുനൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. കൗൺസിലർമാരായ എ. സുരേഷ് കുമാർ, റോഷൻ നായർ, എം.സി ഷെരീഫ്, സിന്ധു അനിൽ, സി.കെ അർജുനൻ,മേഴ്‌സി വർഗീസ്, ആനി സജി, അംബിക വേണു, അഖിൽ അഴൂർ, ആൻസി തോമസ്, ഷീന രാജേഷ് എന്നിവർ നേതൃത്വം നൽകി.