അടൂർ: പനി ബാധിച്ച് ആശുപത്രിയിൽ മരിച്ച പ്ളസ് ടു വിദ്യാർത്ഥിനി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ സഹപാഠി തന്നെയാണ് ഗർഭസ്ഥ ശിശുവിന്റെ പിതാവെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ നൂറനാട് എരുമക്കുഴി അഖിൽ ഭവനിൽ അഖിലിനെ (18) പൊലീസ് നേരത്തെ പോക്സോ ചുമത്തി അറസ്റ്റുചെയ്തിരുന്നു. അഖിലിന്റെ രക്ത, സ്രവ സാമ്പിളുകളും ഗർഭസ്ഥ ശിശുവിന്റെ ഡി.എൻ.എ സാമ്പിളും തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിച്ചാണ് സ്ഥിരീകരിച്ചത്.