കോഴഞ്ചേരി : വിദ്യാർത്ഥി സമൂഹം ഉൾക്കരുത്തുള്ളവരും സ്വയംകരുതലുള്ളവരുമായി വളർന്നുവരണമെന്ന് എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു പറഞ്ഞു.കാരംവേലി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിന്റെ എൻ.എസ്.എസ് ക്യാമ്പിന്റെ ഉദ്ഘാടനം കോഴഞ്ചേരി ഗവ:ഹൈസ്‌കൂൾ ഒാഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു. അദ്ദേഹം പി.റ്റി.എ പ്രസിഡന്റ് എസ്. സനിൽ അദ്ധ്യക്ഷനായിരുന്നു.
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറുമായ പ്രദിപ് കുമാർ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഗീതു മുരളി, കാരംവേലി ശാഖായോഗം പ്രസിഡന്റ് എം. വിജയ രാജൻ, സെക്രട്ടറി കെ. പ്രസന്നൻ, കോഴഞ്ചേരി ഗവ:ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ഇഷാര ആനന്ദ്, കാരംവേലി ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്. പുഷ്പ, സ്റ്റാഫ് പ്രതിനിധികളായ കെ.വി. സജീവൻ, ഉഷാകുമാരി, ആദർശ് എന്നിവർ സംസാരിച്ചു. കാരംവേലി എച്ച്.എസ്.എസ് പ്രിൻസിപ്പൽ വി.എസ്. ബീന സ്വാഗതവും പ്രോഗ്രാം ഓഫിസർ രമ്യ രാജ് നന്ദിയും പറഞ്ഞു.