
ശബരിമല : ഹൃദയാഘാതമുണ്ടാകുന്നവർക്ക് അടിയന്തരചികിത്സയായ സി.പി.ആർ നൽകുന്നതിന് സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. സന്നിധാനത്തെ മെഡിക്കൽ ഓഫീസറും കോഴഞ്ചേരി ജനറൽ ആശുപത്രിയിലെ അനസ്തീഷ്യോയോളജിസ്റ്റുമായ ഡോ.ബബിൽരാജ്, തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാർഡിയോളജിസ്റ്റ് ഡോ.ആനന്ദ് ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. സോപാനത്ത് ഡ്യൂട്ടി ചുമതലയുള്ള 20 പൊലീസുദ്യോഗസ്ഥർ പങ്കെടുത്തു.
ഉദ്ഘാടനം സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ബി.കൃഷ്ണകുമാർ നിർവഹിച്ചു.
മലകയറുന്നതിനിടെ ഹൃദയാഘാതമുണ്ടാകുന്നവർക്ക് അടിയന്തര ചികിത്സ നൽകുന്നതിന് ഒരുക്കിയ 17 എമർജൻസി മെഡിക്കൽ സെന്ററുകളിലെ ജീവനക്കാർ സി.പി.ആർ നൽകുന്നതിൽ പരിശീലനം നേടിയവരാണ്.