haritha

പത്തനംതിട്ട : കൃഷി - പൂന്തോട്ട നിർമ്മാണ രീതികളെ സംയോജിപ്പിച്ച് നടപ്പാക്കുന്ന ഫുഡ് സ്കേപ്പിംഗിന് പത്തനംതിട്ട നഗരസഭയിലെ ഹരിതകർമ്മസേന തുടക്കമി​ടുന്നു. ജൈവജ്യോതി എന്ന പേരിൽ കളക്ടറേറ്റ് വളപ്പിൽ ആരംഭിക്കുന്ന പദ്ധതി ഇന്ന് രാവിലെ 10 ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ മുഖ്യാതിഥിയാകും. നഗരസഭാ അംഗങ്ങളായ കെ.ആർ.അജിത് കുമാർ, ജെറി അലക്സ്, സിന്ധു അനിൽ, ജോയിന്റ് ഡയറക്ടർ നൈസാം.എസ്, കാതോലിക്കേറ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് കോർഡിനേറ്റർ ഡോ.ഗോകുൽ ജി.നായർ തുടങ്ങിയവർ പങ്കെടുക്കും.