പ​ന്തളം: പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾ 22ന് തുടങ്ങും. ഞായറാഴ്ച രാവിലെ 9 ന് പ്രസിഡന്റ് ഡോ: പി.ജെ.പ്രദീപ് കുമാർ പതാക ഉയർത്തും. വൈകിട്ട് നാലിന് പുഴിക്കാട് സ്‌കൂൾ ജംഗ്ഷനിൽ നിന്ന് സാംസ്‌കാരിക ഘോഷയാത്ര, അഞ്ചിന് പ്ലാറ്റിനം ജൂബിലി സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്യും. . ചെയർമാൻ അശോക് കുമാർ എൻ. അദ്ധ്യക്ഷത വഹിക്കും. പ്രമോദ് നാരായൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും, കുടശനാട് കനകം, അനീഷ് കാവിൽ, രാഗേഷ് കൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. പി.ജി.ആനന്ദൻ, ജി. കൃഷ്ണകുമാർ, ഡോ: പി .ജെ .പ്രദീപ്കുമാർ ,മഞ്ജുഷ സുമേഷ് ,ശോഭനാകുമാരി, കെ.സീന, വിനോദ് മുളമ്പുഴ, ബി. പ്രദീപ് ,ജി. പൊന്നമ്മ, സി. സുദർശനൻ പിള്ള, ചന്ദ്രൻ ഉണ്ണിത്താൻ, എൻ.പ്രദീപ് കുമാർ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, സുജിത്ത് പി പിള്ള, പി .കെ ചന്ദ്രശേഖരൻ പിള്ള, കെ.മുരളീധരൻ, കെ മണിക്കുട്ടൻ, ബി. ഹരീഷ് കുമാർ, റെൻ സി യോഹന്നാൻ, ജെ. ഗിരീഷ്, റ്റി. ജി. ശ്രീദേവി, വിനീഷ് പ്രസാദ്, പാപ്പൻ മത്തായി, എം. കെ സത്യൻ, ടി .ശിവൻ കുട്ടി എന്നിവർ പ്രസംഗിക്കും. 6.30ന് ബാലവേദി കുട്ടികളുടെ കലാപരിപാടികൾ, 7.15 മുതൽ നൃത്തസന്ധ്യ. പ്രസിഡന്റ് ഡോ: പി ജെ പ്രദീപ് കുമാർ, ജനറൽ കൺവീനർ ബി. പ്രദീപ്, എം.കെ.സത്യൻ, സെക്രട്ടറി ചന്ദ്രശേഖരൻ പിള്ള എന്നിവർ വാർത്താസമ്മേളനത്തിൻ പങ്കെടുത്തു.