
നാരങ്ങാനം: ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് കമ്മിറ്റി കൃത്യമായി ചേരാത്തതിനാൽ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാണെന്നും ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. ഭരണ സ്തംഭനത്തിന് പരിഹാരം കാണാൻ അടിയന്തരമായി ജനറൽ കമ്മിറ്റി കൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം പഞ്ചായത്ത് പ്രസിഡന്റിന് കത്ത് നൽകി. അംഗങ്ങളായ ഫിലിപ്പ് അഞ്ചാനി, രമേശ്. എം. ആർ., ജെസി മാത്യു, റെജി തോമസ്, മനോജ് മുളംതറ എന്നിവർ പങ്കെടുത്തു.