21-joyalukkas-diamond-jew
തി​രുവല്ല ജോയ്ആലു​ക്കാസ് ഡയമണ്ട് ജ്വല്ലറി ഷോ നടി വീണ നന്ദകുമാർ ഉ​ദ്​ഘാട​നം ചെ​യ്യുന്നു

തിരുവല്ല: ഇന്ത്യയിലെ പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ഡയമണ്ട് ജുവലറി ഷോയ്ക്ക് തിരുവല്ലയിൽ തുടക്കമായി. സിനിമാതാരം വീണാ നന്ദകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോയ്ആലുക്കാസ് തിരുവല്ല ഷോറൂമിൽ ജനുവരി 5 വരെയാണ് ഡയമണ്ട് ജുവലറി ഷോ നടക്കുന്നത്. ഡയമണ്ട്, അൺകട്ട് ഡയമണ്ട്, പ്രഷ്യസ് ആഭരണങ്ങൾ തുടങ്ങിയവയുടെ എക്‌​സ്​ക്ലൂസീവ് കളക്ഷനുകളുടെ വിശാലമായ ശേഖരങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ, ഒരു ലക്ഷം രൂപയ്‌ക്കോ അതിനു മുകളിലോ വരുന്ന ഡയമണ്ട് ആഭരണ പർച്ചേസുകൾക്ക് 1 ഗ്രാം സ്വർണ നാണയം സൗജന്യമായി ലഭിക്കും. കൂടാതെ പഴയ സ്വർണ്ണം മാറ്റിയെടുക്കുമ്പോൾ ഗ്രാമിന് 50 രൂപ അധികം ലഭിക്കുന്നതോടൊപ്പം ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 25% വിലക്കുറവും, കല്ലുകളുടെ വിലയിൽ 25% ഇളവും ലഭ്യമാകും. ഡയമണ്ടിനോടും ഡിസൈൻ വൈദഗ്ധ്യത്തിലെ മികവിനോടുമുള്ള ജോയ്ആലുക്കാസിന്റെ പ്രതിബദ്ധതയാണ് ജോയ്ആലുക്കാസ് ഡയമണ്ട് ജുവലറിഷോ എന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് എംഡിയും ചെയർമാനുമായ ജോയ് ആലുക്കാസ് പറഞ്ഞു. അതിസൂക്ഷ്മമായ ഡിസൈനുകളിൽ രൂപകൽപ്പന ചെയ്ത സവിശേഷമായ ഈ കളക്ഷനുകൾ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവമായിരിക്കും എന്ന് ഉറപ്പാണ്. കൊല്ലത്ത് ഷോ നടത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ജോയ്ആലുക്കാസ് ജുവലറി റീറ്റെയ്ൽ മാനേജർ രാജേഷ് കൃഷ്ണൻ, മാർക്കറ്റിംഗ് ഡെപ്യൂട്ടി ജനറൽ മാനേജർ അനീഷ് വർഗീസ്, റീജിയണൽ മാനേജർ റോബിൻ തമ്പി, ടെക്സ്റ്റെയിൽ റീജിയണൽ മാനേജർ മഹേഷ്, എം.ജെ തുടങ്ങിയവർ പങ്കെടുത്തു.