 
പത്തനംതിട്ട: നാടൻ തോക്കുനിർമാണ സാമഗ്രികളുമായി തണ്ണിത്തോട് മനീഷ് ഭവനിൽ മോഹനൻ (56) ആണ് പിടിയിലായത്. സീതത്തോട് ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ ചുമതലവഹിക്കുന്ന ജെഫി ജോർജിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒക്ടോബർ 16 ന് വൈകിട്ടാണ് ഗുരുനാഥൻ ഫോറസ്റ്റ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട തൂമ്പാക്കുളം ഭാഗത്ത് റബർ തോട്ടത്തിലെ ആളൊഴിഞ്ഞ ഷെഡ്ഡിനോട് ചേർന്നുള്ള ആലയിൽ നാടൻ തോക്കുനിർമാണ സാമഗ്രികൾ കണ്ടെത്തിയത്. വെടിമരുന്ന് കോടതിയുടെ അനുമതിയോടെ പത്തനംതിട്ട എ.ആർ ക്യാമ്പിൽ നിന്നുള്ള ബോംബ് സ്‌ക്വാഡ് നിർവീര്യമാക്കി. മോഹനൻ മുമ്പും ഇത്തരത്തിലുള്ള മൂന്ന് കേസുകളിൽ പ്രതിയായിട്ടുണ്ട്.