
ഇലന്തൂർ : ഗവ.കോളേജ് വിദ്യാർത്ഥി യൂണിയന്റെ ഉദ്ഘാടനം മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.സുധാ ബായ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സിനി കെ.ജെ മുഖ്യപ്രഭാഷണം നടത്തി. ഡോ.ജിജു വി.ജേക്കബ്, സീനിയർ സൂപ്രണ്ട് ഹരികുമാർ.എം, കൊമേഴ്സ് വിഭാഗം മേധാവി ഡോ.മേരി മൈക്കൽ, മലയാള വിഭാഗം മേധാവി രാജേഷ് കുമാർ.കെ, സ്റ്റാഫ് എഡിറ്റർ ഹയർന്നിസ.എം, ചെയർപേഴ്സൻ എസ്.അഫ്സൽ, ജനറൽ സെക്രട്ടറി ആദർശ് കെ.ഉദയൻ എന്നിവർ സംസാരിച്ചു. പ്രാദേശിക ചരിത്ര പഠനത്തിന്റെ ഭാഗമായി രചിച്ച മൂന്ന് പുസ്തകങ്ങൾ അഡ്വ.ഓമല്ലൂർ ശങ്കരന് സമ്മാനിച്ചു.