fest-
പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോന്നി ഫെസ്റ്റ് സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി ഉദ്ഘാടനം ചെയ്യുന്നു

കോന്നി : കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു. മലയോര നാടിന്റെ വ്യാപാര -വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. നൂറിൽപ്പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ - ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു. സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സീരിയൽ താരം മഞ്ജു വിജീഷ് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു . വൈസ് ചെയർമാൻ എസ് .സന്തോഷ്കുമാർ കൺവീനർ ബിനുമോൻ ഗോവിന്ദൻ, സീരിയൽ നടൻ പ്രിൻസ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി,​ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ,, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി സാമുവൽ, ജില്ലാ പഞ്ചായത്തംഗം വി.ടി അജോ മോൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.ദേവകുമാർ, ശ്രീകല നായർ ,ജോളി ഡാനിയേൽ സമൂഹമാദ്ധ്യമ താരങ്ങളായ അനുരാജ് , പ്രീണ , ദീപ്തി സന്തോഷ് , ജീവ ജോസഫ് , ലിജോമല്ലശേരി ,ബിബിൻ ഏബ്രഹാം കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനന്ദവല്ലിഅമ്മ,​ അർച്ചനബാലൻ,​ വി.ശങ്കർ, ദിനമ്മ റോയ്, എസ്.വി പ്രസന്നകുമാർ, എലിസബത്ത് അബു, ജി.ശ്രീകുമാർ, വർഗീസ് ചള്ളക്കൽ, ഏബ്രഹാം വാഴയിൽ, വി.രാജേഷ്, മലയാലപ്പുഴ ശ്രീകോമളൻ, പ്രൊഫ: ബാബു ചാക്കോ , രാജൻ പടിയറ ശാന്തിജൻ ചൂരക്കുന്നേൽ പി.എം ബാബുക്കുട്ടി. എ.ആർ രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.