
തിരുവല്ല : സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്ത്രീജന്യ രോഗ നിർണയ ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാത്യു ടി.തോമസ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ, വികസനകാര്യസമിതി അദ്ധ്യക്ഷ മറിയാമ്മ അബ്രഹാം, അനീഷ് എം.ബി, അനു സി.കെ, അരുന്ധതി അശോക്, ഗ്രാമപഞ്ചായത്തംഗം ചന്ദ്രു എസ്.കുമാർ, ശാന്തമ്മ ആർ.നായർ, ഡോ.ഡോണ, ഡോ.ശാലിനി എന്നിവർ സംസാരിച്ചു.