കോന്നി: അട്ടച്ചാക്കൽ - കുമ്പളാംപൊയ്‌ക റോഡിലെ ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിന് സമീപമുള്ള വളവിൽ പതിവായി തടികൾ ലോഡ് ചെയ്യുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. വടശേരിക്കരയിൽ നിന്ന് വേഗത്തിൽ കോന്നിയിലെത്താൻ ശബരിമല തീർത്ഥാടകർ ഈ റോഡിലൂടെയാണ് വരുന്നത്. റോഡിന്റെ ഇരുവശവും തടികൾ കൂട്ടിയിട്ടിരിക്കുകയാണ് , റോഡിന്റെ ഇരുവശത്തും ലോറികൾ നിറുത്തിയിട്ടാണ് തടികൾ ലോഡ് ചെയ്യുന്നത്.