muni
ചെങ്ങന്നൂര്‍ നഗരസഭ കേരളോത്സവം ചെയര്‍പേഴ്‌സണ്‍ അഡ്വ: ശോഭാ വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ സമീപം.

ചെങ്ങന്നൂർ : നഗരസഭ കേരളോത്സവം ചെയർപേഴ്‌സൺ അഡ്വ.ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീദേവി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ഷിബുരാജൻ മുഖ്യപ്രഭാഷണം നടത്തി. മിനി സജൻ, റിജോ ജോൺ ജോർജ്, ടി.കുമാരി, അശോക് പടിപ്പുരയ്ക്കൽ, കൗൺസിലർമാരായ സിനി ബിജു, സൂസമ്മ ഏബ്രഹാം, വി.എസ്.സവിത, എം.മനു കൃഷ്ണൻ, ബി.ശരത്ചന്ദ്രൻ, പി.ഡി. മോഹനൻ, ഓമന വർഗ്ഗീസ്, ലതിക രഘു, എസ്. സുധാമണി, സൂപ്രണ്ടുമാരായ എ.നാസർ, എസ്. ഗിരീഷ് കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.നിഷ എന്നിവർ പ്രസംഗിച്ചു. കേരളോത്സവം 23ന്‌സമാപിക്കും.