eco
ചാലിൽപൂമലച്ചാൽ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ചാലിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുന്നു

ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിലെ പൂമലച്ചാലിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു. ചാലിന്റെ ഇരു കരകളിലുമാണ് 100 മീറ്ററോളം നീളത്തിൽ ബ്രിഡ്ജ് നിർമ്മിക്കുന്നത്. ഇതിനു മുകളിലൂടെയാണ് സന്ദർശകർക്കുള്ള വാക് വേ നിർമ്മിക്കുക. നിർമ്മാണത്തിന്റെ ഭാഗമായി ചാലിന്റെ തെക്കു ഭാഗത്ത് അപ്പോളോ പ്ലാസ്റ്റിക്ക് മാറ്റുകൾ സ്ഥാപിച്ചു. ഇതിനു മുകളിൽ റബർ മാറ്റുകൾ പാകി ഹാൻഡ് റെയിലുകൾ സ്ഥാപിക്കും. 33ലക്ഷം രൂപയോളം നിർമ്മാണ ചെലവു വരും. ജനുവരി അവസാനത്തോടെ വാക്ക് വേ പൂർത്തീകരിക്കും. ആലാ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിൽ ഉൾപ്പെടുന്ന ജലാശയ പരിസരവും ഉൾപ്പെടെ 23 ഏക്കറാണ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ടൂറിസം പദ്ധതിയുടെ ഭാഗമായി ചാലിന്റെ ഇരുവശത്തും 250 മീറ്റർ വീതം നടപ്പാത നാലുവശത്തും സ്റ്റീൽ ബാരിക്കേഡ്, വശങ്ങളിൽ 10 ഷെൽട്ടറുകൾ, ഫുഡ് കോർട്ട് എന്നിവ നിർമ്മിക്കും . പെഡൽ ബോട്ടുകളും ഉണ്ടാകും.

..............................

ഇക്കോ ടൂറിസം പദ്ധതി 15 വർഷം മുൻപ് മുതൽ പറയുന്ന കാര്യമാണ് , ഇത് നടപ്പാക്കിയാൽ അവധികാലത്തും , വിദേശത്തുള്ളവർ അവധിക്കു നാട്ടിൽ വരുമ്പോൾ ഈ പദ്ധതി പ്രയോജനപ്പെടുത്താം.

ബിജു തോമസ്

(വിദേശ മലയാളി)

......................

നീളം 100 മീറ്റർ

നിർമ്മാണച്ചെലവ് 33ലക്ഷം

ചാലിന്റെ ഇരുവശത്തും 250 മീറ്റർ വീതം നടപ്പാത

വശങ്ങളിൽ 10 ഷെൽട്ടറുകൾ