sabarimala

ശബരിമല : തീർത്ഥാടകത്തിരക്ക് നിയന്ത്രിക്കാൻ തങ്കഅങ്കി രഥഘോഷയാത്ര എത്തുന്ന 25നും മണ്ഡലപൂജാ ദിനമായ 26നും വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. 25ന് 50,000, 26ന് 60,000 തീർത്ഥാടകർക്കാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് അനുമതി. ഈ രണ്ടുദിവസങ്ങളിലും സ്‌പോട്ട് ബുക്കിംഗിലൂടെ 5000 തീർത്ഥാടകർക്ക് മാത്രമേ അനുമതിയുള്ളൂ.