 
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'വൈലോപ്പിള്ളി സ്മൃതി സംഗമം' സംഘടിപ്പിച്ചു. ബോധിനി സാംസ്കാരിക കേന്ദ്രത്തിൽ കവി വെൺമണി സദാശിവൻ ഉദ്ഘാടനം ചെയ്തു. ഭാഷാപഠനകേന്ദ്രം അദ്ധ്യക്ഷൻ ഡോ.ടി.എ.സുധാകരക്കുറുപ്പ് അദ്ധ്യക്ഷനായി. എഴുത്തുകാരൻ മനു പാണ്ടനാട് അനുസ്മരണ പ്രഭാഷണം നടത്തി. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, എൻ.ജി.മുരളീധരക്കുറുപ്പ്, ബി.കൃഷ്ണകുമാർ കാരയ്ക്കാട്, വർഗീസ് ജോസഫ്, മുരളി മുളക്കുഴ, ഇ.എൻ.മനോഹരൻ, അജിത് ആയിക്കാട്, വി.എൻ.ഹരിദാസ് എന്നിവർ പ്രസംഗിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം ജി.നിശീകാന്ത്, രാജു മാടമ്പിശേരി, സുചിത്ര മഞ്ജുഷ, രജനി ടി.നായർ, ഡോ.എൽ.ശ്രീരഞ്ജിനി, സനിൽ രാഘവൻ, ഡി.സുഭദ്രക്കുട്ടിയമ്മ എന്നിവർ വൈലോപ്പിള്ളി കവിതകൾ ആലപിച്ചു.