college

പത്തനംതിട്ട : പ്രവർത്തനം ആരംഭിച്ച് ഒരു പതിറ്റാണ്ടു പിന്നിട്ടിട്ടും സ്വന്തമായൊരു കെട്ടിടം ഇപ്പോഴും സ്വപ്നമായി ശേഷിക്കുകയാണ് ഇലന്തൂർ ഗവ.കോളേജിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും. 2014 ൽ ആണ് ഇലന്തൂരിൽ ഗവ.കോളേജ് ആരംഭിക്കുന്നത്. സ്വന്തം കെട്ടിടമില്ലാത്തതിനാൽ ഇലന്തൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ ഒരു ഭാഗമാണ് കോളേജിനായി ഉപയോഗിച്ചിരുന്നത്. പത്ത് വർഷങ്ങൾക്കിപ്പുറവും അതേ അവസ്ഥയിൽ തന്നെയാണ് ഇലന്തൂർ ഗവ കോളേജ്.

ആകെ നാല് കോഴ്സുകൾ

മൂന്ന് കോഴ്സുകൾ ആയിരുന്നു തുടക്കത്തിൽ. ബി.എസ് സി സുവോളജി, ബി.കോം, ബി.എ മലയാളം എന്നിവ. ശേഷം എം.കോം കോഴ്സുകൂടി ലഭിച്ചതോടെ കോഴ്സുകളുടെ എണ്ണം നാലായി. 156 വിദ്യാർത്ഥികൾ ഇവിടെ പഠിയ്ക്കുന്നുണ്ട്. പ്രിൻസിപ്പൽ അടക്കം 22 അദ്ധ്യാപകർ ജോലി ചെയ്യുന്നു. 10 സ്ഥിരം പോസ്റ്റും 11 ഗസ്റ്റ് അദ്ധ്യാപകരുമാണുള്ളത്.

ഉറപ്പുകൾ നിരവധി

കോളേജ് ആരംഭിക്കുമ്പോൾ രണ്ട് വർഷത്തിനുള്ളിൽ കെട്ടിടം നിർമ്മിച്ച് നൽകാമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നത്. 2017 ൽ ഖാദി ബോ‌ർഡ് സ്ഥലം വിട്ടു നൽകിയെങ്കിലും പുറമ്പോക്കാണെന്നാരോപിച്ച് മൂന്ന് കുടുംബങ്ങൾ താമസത്തിന് എത്തി. അങ്ങനെ രജിസ്ട്രേഷൻ ഏഴ് വർഷം നീണ്ടു പോയി. ശേഷം മന്ത്രി വീണാജോർജ് കിഫ്ബി വഴി പദ്ധതി തയ്യാറാക്കി. സ്ഥലം ഏറ്റെടുത്തു രജിസ്ട്രേഷൻ നടത്തിയെങ്കിലും നിർമ്മാണം ആരംഭിച്ചിട്ടില്ല. ഈ സ്ഥലത്തേക്കുള്ള റോഡിന് ഏഴ് മീറ്റർ വീതിയ്ക്ക് പകരം നാല് മീറ്റർ മാത്രമാണുള്ളത്. ഇതിന് വീണ്ടും സമീപവാസികളുടെ സ്ഥലം ഏറ്റെടുക്കേണ്ടി വരും. 5.12 ഏക്കർ സ്ഥലമാണ് കെട്ടിടം നിർമ്മിക്കാനായി ഏറ്റെടുത്തത്.

കുട്ടികൾക്കും അദ്ധ്യാപകർക്കും ആവശ്യമായ സ്ഥലം കുറവാണ്. ക്ലാസ് റൂമുകളും ഓഫീസ് റൂമുകളുമെല്ലാം പരിമിതമായ സൗകര്യങ്ങൾക്കുള്ളിലാണ് പ്രവർത്തിയ്ക്കുന്നത്.

കോളേജ് അധികൃതർ