kseb-

റാന്നി പെരുനാട് : കാർഷിക മേഖലയ്ക്ക് കരുത്തേകാൻ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണനം റാന്നി പെരുനാട് കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പെരുനാട് കൃഷിക്കൂട്ടങ്ങളുടെ ഉൽപ്പന്നങ്ങളായ തേൻ, ചിപ്സ്, ചമ്മന്തി, കേക്ക്, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. പെരുനാട്ടിലെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ വിപുലമായ കർഷക ചന്ത ഉടൻ ആരംഭിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ്.മോഹനൻ പറഞ്ഞു. സീനിയർ അസിസ്റ്റന്റ് എൻ.ജിജി, ജ്യോതിഷ് കുമാർ, എം.കെ.മോഹൻദാസ്, സുഗതൻ,മധു, അശ്വതി എന്നിവർ പങ്കെടുത്തു.