
കോന്നി : സംസ്ഥാന കശുമാവ് വികസന ഏജൻസി കോന്നി സഹകരണ കാർഷിക വികസന ബാങ്കിന്റെ സഹകരണത്തോടെ ജില്ലയിലെ കൃഷിക്കാർക്കായി കശുമാവ് കൃഷി പരിശീലനം സംഘടിപ്പിച്ചു. കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.വി.പ്രസന്നകുമാർ അദ്ധ്യക്ഷതവഹിച്ചു. കൃഷിവിജ്ഞാന കേന്ദ്രം അസി.പ്രൊഫസർ ഡോ.സരോജ് കുമാർ ക്ലാസ് നയിച്ചു. കശുമാവ് വികസന ഏജൻസി കോ ഓർഡിനേറ്റർ എ.അഷറഫ്, ഫീൽഡ് ഓഫീസർ എ.അഷറഫ്, ബാങ്ക് ഭരണസമതി അംഗങ്ങളായ ജി.സലീം, ഐവാൻ വകയാർ, വി.വി.ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി ജേക്കബ് സഖറിയാ എന്നിവർ പ്രസംഗിച്ചു.