
റാന്നി : റാന്നി എം.എസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രതിധ്വനി സപ്തദിന സഹവാസക്യാമ്പ് റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജേക്കബ് കെ.സി കാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ റ്റീന എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മന്ദിരം രവീന്ദ്രൻ, സന്ധ്യാദേവി, പി.ടി.എ പ്രസിഡന്റ് രജനി പ്രദീപ്, സ്മിജു ജേക്കബ്, രവി കുന്നക്കാട്ട്, സുനിൽ.സി.പി, പ്രോഗ്രാം ഓഫീസർ സ്മിതാ സ്കറിയ, ഐഡ.ടി.സി, അക്സ സിബി എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് 27ന് സമാപിക്കും.