
റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെ ശ്രീദേവി മത പാഠശാല വാർഷികവും കേരള ഹിന്ദു മത പാഠശാല അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തിലുമുള്ള ഏകദിന സത്സംഗവും ദേവീ ക്ഷേത്രാങ്കണത്തിൽ നടന്നു. ദേവസ്വം പ്രസിഡന്റ് ജി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക പരിഷത്ത് പ്രസിഡന്റ് വി.കെ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി കെ.ബാലചന്ദ്രൻ നായർ, പരിഷത്ത് ജനറൽ സെക്രട്ടറി കുടമാളൂർ രാധാകൃഷ്ണൻ, ഭാരവാഹികളായ എൻ.വെങ്കിടാചല ശർമ്മ, ശ്രീലേഖ പെരിങ്ങനാട്, കൃഷ്ണൻകുട്ടി പൊൻകുന്നം, ഡി.ഉഷാകുമാരി, സുഷമ കുമാരി, ഉഷാരാജീവ് എന്നിവർ പ്രസംഗിച്ചു.