pulladu

പുല്ലാട് : ശ്രീവിവേകാനന്ദ ഹൈസ്കൂളിൽ ഹോക്കി ക്ലബിന്റെ ഉദ്ഘാടനം അജയകുമാർ വല്യൂ ഴത്തിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ജി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ കെ.ലാൽജി, മാതൃസംഗമം പ്രസിഡന്റ് സൗമ്യ രാജേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ജയാ ദേവദാസ്, സെക്രട്ടറി ജി.സുരേഷ് കുമാർ, പി.ജി.അനിൽകുമാർ, അദ്ധ്യാപകരായ ടി.എൽ.അനിലാകുമാരി, ആർ.രഞ്ജിനി , സുധീർ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.