 
പത്തനംതിട്ട : ചെന്നീർക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഇ-കെ.വൈ.സിയിലൂടെ റേഷൻ മസ്റ്ററിംഗ് വാതിൽപ്പടി സേവനം ആരംഭിച്ചു. ബാങ്കിന്റെ പരിധിയിലുള്ള മുഴുവൻ വീടുകളിലേയും റേഷൻ കാർഡ് മസ്റ്ററിംഗ് അതാതു വീടുകളിലെത്തി നടത്തിക്കൊടുക്കുന്നതാണ് പദ്ധതി. പിങ്ക്, മഞ്ഞ, നീല, വെള്ള എന്നിങ്ങനെ ഏതുതരം കാർഡുടമകളുടേയും വീടുകളിലെത്തി ഈ സേവനം ലഭ്യമാക്കും. നിലവിൽ പിങ്ക്, മഞ്ഞ എന്നീ നിറങ്ങളിലുള്ള കാർഡുടമകൾക്ക് മാത്രമാണ് റേഷൻ കടകൾ വഴി മസ്റ്ററിംഗ് നടപ്പിലാക്കിയിട്ടുള്ളത്. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ സഹകരണത്തോടുകൂടിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയിൽ ബാങ്കിലെ ഹോം സേഫ് അക്കൗണ്ട് ഇടപാടുകാരുടെ വീട്ടിലെത്തി ജീവനക്കാർ ഈ സേവനം നൽകിത്തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എസ്. മണിലാൽ നിർവഹിച്ചു. സെക്രട്ടറി ജി.ബിജു, വാർഡ് മെമ്പർ എം.ആർ. മധു, രോഹിണി സുരേഷ്, അഭിലാഷ് ടി.കെ എന്നിവർ പങ്കെടുത്തു. ഫോൺ : കെ.എസ്. മണിലാൽ (പ്രസിഡന്റ്) - 9496806061, ജി. ബിജു (സെക്രട്ടറി) - 7559835094.