kvvs

അടൂർ: കെ.വി.വി.എസ് കോളേജിൽ എൻ.എസ്.എസിന്റെ വാർഷിക സപ്തദിന ക്യാമ്പ് തുടങ്ങി.
കോളേജ് പ്രിൻസിപ്പൽ ഡോ.സുമൻ അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റോഷി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗം മേഴ്‌സി.എം, ബയോടെക്‌നോളജി മേധാവി ഡോ.ചന്ദ്രകുമാർ, കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മനീഷ് കുമാർ.എം, മലയാളം വിഭാഗം അദ്ധ്യാപിക മിനി മോഹൻ എന്നിവർ പ്രസംഗിച്ചു. വോളന്റിയർ സെക്രട്ടറി ജസ്റ്റിൻ വി.ജോബി സ്വാഗതവും കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു. ക്യാമ്പ് 27ന് സമാപിക്കും.