22-dcc
ജില്ലയിലെ കോൺഗ്രസ് പോഷക സംഘടനകളുടെ സംസ്ഥാന - ജില്ലാ ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും യോഗം എ.ഐ.സി.സി സെക്രട്ടറി വി.കെ. അറിവഴകൻ ഉദ്ഘാടനം ചെയ്യുന്നു.

പ​ത്ത​നം​തിട്ട : ജില്ലയിലെ കോൺഗ്രസ് പോഷക സംഘടനകളുടെ സംസ്ഥാന - ജില്ലാ ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും യോഗം എ.ഐ.സി.സി സെക്രട്ടറി വി.കെ. അറിവഴകൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഇല്ലാതാക്കാമെന്നത് ബി.ജെ.പി യുടെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാർ രാജ്യത്തെ ജനാധിപത്യം, മതേതരത്വം, ഭരണഘടന സംവിധാനങ്ങൾ എന്നിവ അട്ടിമറിച്ച് സംഘപരിവാറിന്റെ വർഗീയ ഫാസിസ്റ്റ് അജണ്ട നടപ്പാക്കുവാൻ തീവ്രമായ പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം.എം. നസീർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, സജി കൊട്ടയ്ക്കാട്, റോജിപോൾ ദാനിയേൽ, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാരായ രജനി പ്രദീപ്, തട്ടയിൽ ഹരികുമാർ, വിജയ് ഇന്ദുചൂഡൻ, എ.കെ. ലാലു, ടി.എച്ച്. സിറാജുദ്ദീൻ, അലൻ ജിയോ മൈക്കിൾ, ശ്യം. എസ്. കോന്നി, എ.ഡി. ജോൺ, ബാബു മാമ്പറ്റ, മാത്യു പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.