
പത്തനംതിട്ട : കോയിപ്രം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വീണാ ജോർജ്. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, പി. സുജാത, അനീഷ് കുന്നപ്പുഴ, എം. കെ. ഓമനക്കുട്ടൻ നായർ, അനില കുമാരി, ബിജു വർക്കി, പീലിപ്പോസ് തോമസ്, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ വി. കെ. ജാസ്മിൻ, പിറ്റിഎ പ്രസിഡന്റ് എം.ജി. സുനിൽ കുമാർ, എഇഒ സി.വി. സജീവ്, പ്രിൻസിപ്പൽ ഒ. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.