 
തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഹരിതകർമ്മ സേനകൾക്ക് ഇലക്ട്രിക് വാഹനം പദ്ധതിയുടെ ഉദ്‌ഘാടനം മാത്യു ടി.തോമസ് എം.എൽ.എ പഞ്ചായത്തുകൾക്ക് താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. നിരണം, കടപ്ര ഗ്രാമപഞ്ചായത്തുകൾക്കാണ് വാഹനം നൽകിയത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാൻ അദ്ധ്യക്ഷത വഹിച്ചു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് പുത്തൂപ്പള്ളിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ, മെമ്പർമാരായ മറിയാമ്മ ഏബ്രഹാം, അനീഷ്.എം.ബി,വിശാഖ് വെൺപാല എന്നിവർ പ്രസംഗിച്ചു.