പന്തളം: പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ തീർത്ഥാടന മുന്നൊരുക്ക പ്രവർത്തനങ്ങൾ ദേവസ്വംബോർഡ് മെമ്പർ അഡ്വ. എ.അജികുമാർ പരിശോധിച്ചു. കൊട്ടാരം നിർവാഹകസംഘം, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. അന്നദാനം സാധാരണ ദിവസങ്ങളിൽ പ്രഭാത ഭക്ഷണം 500 പേർക്കും ഉച്ചഭക്ഷണം 1800 പേർക്കും സായാഹ്ന ഭക്ഷണം 600 പേർക്കും ലഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 800, വൈകിട്ട് 900, ഉച്ചയ്ക്ക് 1800 പേർക്കുമാണ് ഭക്ഷണം ഇനിമുതൽ നൽകുക. എണ്ണം കൂട്ടുന്ന കാര്യം 30​ന് ചേരുന്ന ബോർഡ് യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവാഭരണ ഘോഷയാത്രയ്‌​ക്കൊപ്പം പോകുന്ന തീർത്ഥാടകർക്ക് പാസ് നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മുൻവർഷത്തേതുപോലെ അത് നൽകുമെന്നും അദ്ദേഹം പ​റഞ്ഞു.