 
തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള നിർവഹിച്ചു. പദ്ധതിയിൽ 73 വിദ്യാർത്ഥികൾക്കായി 20 ലക്ഷം രൂപ വകയിരുത്തി. എം.ബി.ബി.എസ്, ബി.ഡി.എസ്, ബിടെക്, നേഴ്സിംഗ്, ഡിഗ്രി, ഡിപ്ലോമ എന്നിവർക്കായി 19,35,000 രൂപ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമിതാ രാജേഷ്, അമ്മിണി ചാക്കോ, കെ.കെ വിജയമ്മ, ഷെർലി ജെയിംസ്, ബിജി ബെന്നി, ഇമ്പ്ലിമെന്റ് ഓഫീസർ സിന്ധു എലിസബത്ത് ബാബു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീലത ഡി എന്നിവർ പങ്കെടുത്തു.