 
തിരുവല്ല : ഡോ.ബി.ആർ അംബേദ്‌കറെ അപമാനിച്ചതിൽ പ്രതിഷേധിച്ച് ദലിത് സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ചേരമർ സംഘം സംസ്ഥാന ട്രഷറാർ അഡ്വ.വി.കെ. സുനിൽ അദ്ധ്യക്ഷത വഹിച്ചു. ദലിത് സമുദായ മുന്നണി ജനറൽ സെക്രട്ടറി അഡ്വ.പി.എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ആർ.ഡി.എസ്. സംസ്ഥാന കൗൺസിൽ അംഗം പി.കെ. ദേവകുമാർ, എ.കെ.സി.ച്ച്.എം.എസ് സംസ്ഥാന കമ്മറ്റിഅംഗം ബാലകൃഷ്ണൻ പനയിൽ, അജിമോൻ ചാലാക്കേരി, സുശീല രാഘവൻ എന്നിവർ സംസാരിച്ചു.